കൊടകര കേസില്‍ കുഴല്‍പണ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നില്ലെന്ന് വേണുഗോപാൽ
കോഴിക്കോട്: പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇതിനുള്ള ഉത്തരം നവംബർ 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു. കൊടകര കേസില്‍ കുഴല്‍പണ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നില്ല. അവരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. സംസ്ഥാന പൊലീസ് അന്വേഷണവും ഇക്കാര്യത്തില്‍ പ്രഹസനമാണെന്നും കെ.സി.വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.