ടൈം മാഗസിന്‍റെ സന്ദര്‍ശിക്കേണ്ടുന്ന ലോകത്തിലെ 50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

By Web Team  |  First Published Jul 13, 2022, 9:07 AM IST

2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു.


ന്യൂയോര്‍ക്ക്  : 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ (TIME Magazine's List Of World's 50 Greatest Places Of 2022) കേരളം ഇടം പിടിച്ചു. ഒപ്പം അഹമ്മദാബാദ് നഗരവും  പട്ടികയിലുണ്ട്. ടൈം മാഗസിന്‍ ആണ് ഈ പട്ടിക തയ്യാറാക്കിയത്.

കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്‍റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ,  മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. "ഈ വർഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ-ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നു," മാഗസിൻ പറയുന്നു.

Latest Videos

ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേർത്തു. കടൽത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.

മഴക്കാലത്ത് വിനോദസഞ്ചാരികളെ കാത്ത് കോഴിക്കോട്ടെ പൂവാറൻതോട്

ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദിൽ പുരാതന ലാൻഡ്‌മാർക്കുകളും സമകാലിക നവീകരണങ്ങളും ഉണ്ടെന്നും, ഈ നഗരം "സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്ക" ആണെന്ന് മാഗസിൻ പറയുന്നു.

അന്താരാഷ്ട്രതലത്തിലെ ട്രാവല്‍ ജേര്‍ണലിസ്റ്റുകളുടെ ഇടയില്‍ നടത്തിയ അഭിപ്രായ സ്വരൂപണത്തിലൂടെയാണ്  2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടിക ടൈം മാഗസിന്‍ തയ്യാറാക്കിയത്. പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട- എന്നിവയും ഉള്‍പ്പെടുന്നു. 

ഉല്ലാസയാത്ര പാക്കേജുകൾക്ക് പിന്നാലെ തീർത്ഥാടന യാത്രകളുമായി കെഎസ്ആർടിസി

click me!