മലപ്പുറം അടക്കം മൂന്ന് ജില്ലകളിലെ പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്, രേഖകൾ പിടിച്ചെടുത്തതായി സൂചന 

By Web Team  |  First Published Aug 13, 2023, 12:53 PM IST

പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. 


മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകരുടെ വീടുകളിൽ വീണ്ടും എൻഐഎ റെയ്ഡ്. മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രവർത്തരുടെ വീടുകളിലാണ് പുലർച്ചെയോടെ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. മുൻപ് നടന്ന പരിശോധനകളുടെ തുടർച്ചയായാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. 

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ച നാല് പേരുടെ വീടുകളിൽ എൻഐഎ പരിശോധന നടന്നു. പുലർച്ചെ മുതൽ ആരംഭിച്ച പരിശോധന ഒമ്പത് മണി വരെ നീണ്ടു. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. 

Latest Videos

 


 

click me!