വിവിധയിടങ്ങളിൽ ജോലി ചെയ്ത് കാഞ്ഞങ്ങാട് എത്തി; തീവ്രവാദ കേസിലെ പ്രതിയെ ആസാം പൊലീസ് അറസ്റ്റ് ചെയ്തു

By Web Team  |  First Published Dec 18, 2024, 12:01 PM IST

പടന്നക്കാട് ഒരു ക്വാട്ടേഴ്സിലാണ് പ്രതി താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഇയാൾ പടന്നക്കാട് എത്തിയത്. കെട്ടിട നിർമാണ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ താമസിച്ചു വന്നിരുന്ന ഇയാൾ അടുത്താണ് കാസർകോട് എത്തുന്നത്. 


കാസർകോട്: തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയില്‍. ആസാം സ്വദേശിയെന്ന വ്യാജേന താമസിച്ച ഷാബ് ശൈഖ് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത്. ആസാമില്‍ യുഎപിഎ കേസില്‍ പ്രതിയായതോടെ ഷാബ് ശൈഖ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് ആസാം പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പടന്നക്കാട് ഒരു ക്വാട്ടേഴ്സിലാണ് പ്രതി താമസിച്ചു വന്നിരുന്നത്. ഒരു മാസം മുമ്പാണ് ഇയാൾ പടന്നക്കാട് എത്തിയതെന്നാണ് വിവരം. ഇവിടെ കെട്ടിട നിർമാണ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ താമസിച്ചു വന്നിരുന്ന ഇയാൾ അടുത്താണ് കാസർകോട് എത്തുന്നത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആസാം സ്വദേശിയാണെന്ന് പറഞ്ഞിരുന്ന ഇയാൾ വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.

Latest Videos

undefined

ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയും ആസാം പൗരനെന്ന വ്യാജേന പാസ്പോർട്ടുണ്ടാക്കി ഇന്ത്യയിൽ കഴിയുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി. ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ തിരികെ കൊണ്ടു പോകുമെന്ന് ആസാം പൊലീസ് അറിയിച്ചു. 

'ലക്ഷ്മി രാധാകൃഷ്ണൻ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല, മരണത്തിൽ ദുരൂഹതയുണ്ട്'; അന്വേഷണം വേണമെന്ന് ബന്ധുക്കൾ

Gold Rate Today: സ്വർണം വിൽക്കാൻ ഇന്ന് പോകേണ്ട, വില കുറഞ്ഞു; പ്രതീക്ഷയിൽ വിവാഹ വിപണി

https://www.youtube.com/watch?v=Ko18SgceYX8

click me!