Marketing Feature: കോടതി മുറിയിൽ നീതിക്ക് വേണ്ടി വാദിക്കുന്ന മികച്ച അഭിഭാഷകനാണ് അബ്ദുൾ ഗഫൂറെന്നും നിയമസഭയിൽ കളമശ്ശേരിക്കു വേണ്ടി വാദിക്കാൻ അഡ്വ: വി ഇ അബ്ദുൾ ഗഫൂർ വരട്ടെയെന്നുമാണ് അഭിഭാഷകർ പറയുന്നത്.
വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ മകൻ എന്നതിനുമപ്പുറം കളമശ്ശേരി മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രിയ കാര്യങ്ങളിലെ ഇടപെടലുകൾ കൊണ്ട് സജീവ സാന്നിധ്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി വി ഇ അബ്ദുൾ ഗഫൂർ. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും അഡ്വക്കറ്റും കൂടിയായ അബ്ദുൽ ഗഫൂറിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
കോടതി മുറിയിൽ നീതിക്ക് വേണ്ടി വാദിക്കുന്ന മികച്ച അഭിഭാഷകനാണ് അബ്ദുൾ ഗഫൂറെന്നും നിയമസഭയിൽ കളമശ്ശേരിക്കു വേണ്ടി വാദിക്കാൻ അഡ്വ: വി ഇ അബ്ദുൾ ഗഫൂർ വരട്ടെയെന്നുമാണ് അഭിഭാഷകർ പറയുന്നത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസ്ക്യൂഷൻ ടി അസഫ് അലിയുടെ വാക്കുകൾ അതിന് ഉദാഹരണമാണ്. അഭിഭാഷകൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുള്ള അബ്ദുൾ ഗഫൂർ നിയമസഭയിലും കളമശ്ശേരിയുടെ ശബ്ദമായി മാറുമെന്നാണ് ടി അസഫ് അലി പറയുന്നത്.
undefined
പ്രൊഫഷണൽ രംഗത്തെ അഡ്വ അബ്ദുൾ ഗഫൂറിന്റെ മികവ് പൊതുപ്രവർത്തന രംഗത്ത് പ്രയോജനപ്പെടുമെന്ന് ഉറപ്പാണെന്നും അഭിഭാഷകർ പറയുന്നു. വികസനം, ക്ഷേമ പ്രവർത്തനങ്ങൾ , അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ഗതാഗതസൗകര്യങ്ങൾ, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉന്നമനം കൊണ്ടുവരാൻ അബ്ദുൾ ഗഫൂറിനാകുമെന്നും അഭിഭാഷകർ ഒന്നടങ്കം പറയുന്നു.