'സ്വർണ്ണക്കടത്തുണ്ടെങ്കിൽ തടയാത്തതെന്ത്? മലപ്പുറത്തെ മനുഷ്യർ എന്തു പിഴച്ചു'; അടിയന്തര പ്രമേയ ചർച്ച സഭയിൽ

By Web Team  |  First Published Oct 8, 2024, 12:39 PM IST

മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചർച്ച നടക്കുന്നത്. തൊണ്ട വേദനയും പനിയും കാരണം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ നിന്നും വിട്ട് നിൽക്കുകയാണ്. 


തിരുവനന്തപുരം : ആർഎസ്എസ്-എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്ചയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചർച്ച നടക്കുന്നത്. തൊണ്ട വേദനയും പനിയും കാരണം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ നിന്നും വിട്ട് നിൽക്കുകയാണ്. 

എഡിജിപി അജിത് കുമാർ നിരന്തരം ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന് മുസ്ലിംലീഗ് എംഎൽഎ ഷംസുദ്ദീൻ സഭയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായാണ് അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത്. അതുകൊണ്ട് എന്തിന് പോയെന്ന് എഡിജിപിയോട് ആരും ചോദിച്ചിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എഡിജിപിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്ന പി. വി അൻവറിനെ ആയുധം ആക്കി സംസാരിച്ച ഷംസുദ്ദീൻ, കൂടെ ഉണ്ടായിരുന്ന ആൾ എന്തൊക്കയോ പറയുന്നുവെന്നും 'കൂടക്കുന്നവനല്ലേ രാപ്പനി അറിയുവെന്നും' പരിഹസിച്ചു.

Latest Videos

undefined

ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി, ശ്രീനാഥിനേയും പ്രയാഗയേയും ഉടൻ ചോദ്യംചെയ്യും, സ്റ്റേഷനിലെത്താൻ നിർദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം പ്രതിപക്ഷം സഭയിൽ ഉയർത്തി. മലപ്പുറത്ത് എന്ത് ദേശ വിരുദ്ധ പ്രവർത്തനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷംസുദ്ദീൻ ആവശ്യപ്പെട്ടു. എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് മലപ്പുറത്ത് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മലപ്പുറത്തെ പാവപ്പെട്ട മനുഷ്യർ എന്തു പിഴച്ചുവെന്ന് മുഖ്യമന്ത്രി പറയണം.  കരിപ്പൂരിൽ സ്വർണ്ണ കടത്തുണ്ടെങ്കിൽ എന്ത് കൊണ്ട് തടയുന്നില്ല? പിആർ ഏജൻസിയുടെ പേരിൽ തടിയൂരാനാകില്ല. പിആർ ഏജൻസിക്ക് വിവരം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. മലപ്പുറത്തെ സ്വർണ്ണക്കടത്തിനു പിന്നിൽ അജിത് കുമാർ എന്നാണ് അൻവർ പറയുന്നത്. മലപ്പുറത്തെ മുഖ്യമന്ത്രി സംശയ നിഴലിൽ നിർത്തി.

മുഖ്യമന്ത്രി ന്യൂന പക്ഷങ്ങളെ അപമാനിക്കുകയാണ്. ഭൂരിപക്ഷ പ്രീണന നയത്തിലേക്ക് സിപിഎം മാറി. മഞ്ചേശ്വരം കേസിൽ സുരേന്ദ്രൻ കുറ്റ വിമുക്തനായത് ഒത്തു കളിയുടെ ഭാഗമാണ്. ആകെ പ്രീണിപ്പിക്കാനാണ് ദില്ലിയിൽ പോയി അഭിമുഖം നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.  ബിജെപി സിപിഎം അന്തർധാര വ്യക്തമാണ്. ഇതിന്റെ ഭാഗമായാണ് കെ സുരേന്ദ്രന് ഊരിപ്പോരാൻ സർക്കാർ അവസരം നൽകിയത്. എഡിജിപി അജിത് കുമാറിന് പൂർണ്ണ സംരക്ഷണമാണ് സർക്കാർ നൽകുന്നത്. എഡിജിപിക്ക് എതിരായ നടപടി ഉത്തരവിൽ കാരണം ഒന്നും പറയുന്നില്ല. പ്രമോഷനാണ് അജിത് കുമാറിന് നൽകിയത്. ഡിജിപിയുടെ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 

 

 

click me!