വീഡിയോകൾ അപ്ലോഡ് ചെയ്തവരെ ഉടൻ കണ്ടെത്താനാകുമെന്ന് തൃശ്ശൂർ സിറ്റി സൈബ്രർ ക്രൈം പൊലീസ് അറിയിച്ചു.
ചെന്നൈ: നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിൽ മത്സരാർത്ഥിയുമായ ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി. ഓവിയയുടേതെന്ന പേരിൽ കഴിഞ്ഞ ആഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ ചില വീഡിയോകൾ പ്രചരിച്ചത്. നടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ മോശം കമന്റുകളുമായി അപമാനിക്കാനും ശ്രമമുണ്ടായി. ഇതോടെയാണ് ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിയായ ഓവിയ ഇ-മെയിൽ വഴി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
സ്വകാര്യതയെ ഹനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകൾ നീക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയുടെ പരാതിയിൽ കേസ് എടുത്ത തൃശ്ശൂർ സിറ്റി സൈബ്രർ ക്രൈം പൊലീസ് മൂന്ന് വീഡിയോകൾ നീക്കം ചെയ്തു. വീഡിയോകൾ അപ്ലോഡ് ചെയ്തവരെ ഉടൻ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.
മുൻ സുഹൃത്തായ താരിഖ് എന്നയാളാണ് വീഡിയോകൾ പ്രചരിപ്പിച്ചതെന്ന് നടി പറഞ്ഞതായി ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗഹൃദം അവസാനിപ്പിച്ചതിന്റെ പക തീർക്കാനുള്ള ശ്രമമാണെന്നും താരിഖിന്റെ കൈവശം പല സ്ത്രീകളുടയെും മോർഫ് ചെയ്ത ദൃശ്യങ്ങളുണ്ടെന്നും നടി പറയുന്നു. പൃഥ്വിരാജ് ചിത്രമായ കംഗാരുവിലൂടെ മലയാള സിനിമയിലെത്തിയ ഓവിയ പുതിയമുഖം, മനുഷ്യമൃഗം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് തമിഴ് സിനിമയിലേക്ക് ചുവട് മാറ്റുകയായിരുന്നു.
READ MORE: ഒ.ടി.പി കൈക്കലാക്കാൻ തന്ത്രങ്ങൾ പലത്; പുതിയ സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്