പൊലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്; 'താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല'

By Web Team  |  First Published Nov 11, 2024, 12:32 PM IST

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലെന്നും നടൻ സിദ്ദിഖ്


കൊച്ചി: ബലാൽസംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ  മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ  കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.

Latest Videos

click me!