പൂണിത്തുറയിലെ കൂട്ടത്തല്ലിൽ നടപടി; സിപിഎം ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ ജില്ലാ കമ്മറ്റി

By Web Team  |  First Published Oct 9, 2024, 10:39 PM IST

എറണാകുളം പൂണിത്തുറയിലെ കൂട്ടത്തല്ലിൽ അച്ചടക്ക നടപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി. 



കൊച്ചി: എറണാകുളം പൂണിത്തുറയിലെ കൂട്ടത്തല്ലിൽ അച്ചടക്ക നടപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി. സി.പി.എം. പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാനും തൃക്കാക്കര ഏരിയ കമ്മറ്റി അംഗം വി.പി. ചന്ദ്രനടക്കം ആറുപേരെ പുറത്താക്കാനും പാർട്ടി തീരുമാനിച്ചു.   രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങൾ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരെയാണ് പുറത്താക്കുക. 

കൂട്ടത്തല്ലിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും കൊച്ചിയിലെ എസിജെഎം കോടതി ജാമ്യം നൽകിയിരുന്നു. അതേ സമയം റദ്ദാക്കിയ ലോക്കൽ സമ്മേളനം നടത്തണമോ എന്നത് പിന്നീട്  തീരുമാനിക്കും.  മുവാറ്റുപുഴയിൽ വനിതാ നേതാക്കൾക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ഏരിയ കമ്മറ്റി അംഗം ജയപ്രകാശിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.

Latest Videos

 

click me!