ഇടുക്കിയില്‍ വൈദികന്‍ ബിജെപിയില്‍, പിന്നാലെ നടപടിയുമായി സഭാനേതൃത്വം, പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കി

By Web Team  |  First Published Oct 2, 2023, 8:55 PM IST

മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി


ഇടുക്കി: ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.
ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. അതേസമയം ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്‍റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.

Readmore... സാമ്പ്രാണിത്തിരി കൂട്ടിയിട്ട് കത്തിക്കും, അടുക്കളയിൽ 'സ്പെഷ്യല്‍ ആയുര്‍വേദ ചാരായം വാറ്റ്', യുവാവ് അറസ്റ്റിൽ
Readmore...തമിഴ്നാട്ടില്‍ കുഴങ്ങി ബിജെപി; നാളത്തെ സംസ്ഥാന ഭാരവാഹി യോഗം റദ്ദാക്കി

Latest Videos

click me!