അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും കടന്നകളയുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടർ അഞ്ജലിയുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. തകഴിയിലെ വീട്ടിൽ നിന്നാണ് ഷൈജുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും കടന്നകളയുകയായിരുന്നു.
നെറ്റിയിൽ മുറിവുമായിട്ടാണ് ഷൈജു വണ്ടാനം മെഡിക്കൽ കോളേജിലെത്തിയത്. മുറിവിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ. അജ്ഞലിയ്ക്കാണ് പരിക്കേറ്റത്. ഷൈജു മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ വ്യക്തമാക്കി.
undefined
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസിൽ ഡോക്ടർ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് ഇപ്പോൾ ഷൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.