വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
പാലക്കാട്: കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
കെഎസ്ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ
വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ വൈദ്യുതി അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട സെക്ഷനുകളിലോ 1912 ,9496010101 ടോള്‍ഫ്രീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്.
വൈദ്യുതാഘാതത്തില്‍നിന്ന് കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കാം
മഴക്കാലത്ത് കന്നുകാലികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നുകാലികളുടെ മേലേ ലൈന്‍ പൊട്ടിവീണോ പൊട്ടിവീണ ലൈനില്‍ കന്നുകാലികള്‍ ചവിട്ടിയൊ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് അലസമായി കന്നുകാലികളെ അഴിച്ചു വിടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൈദ്യുത ലൈനിന് താഴെ തൊഴുത്ത് നിര്‍മിക്കരുത്. പാടത്ത് മേയാന്‍ വിടുന്നവയെ ഒരിക്കലും പോസ്റ്റിലോ സ്റ്റേ വയറിലോ കെട്ടരുത്. വീടുകളിലെ എര്‍ത്ത് വയറിലോ എര്‍ത്ത് പൈപ്പിലോ പശു ചവിട്ടാതെ ശ്രദ്ധിക്കണം. കന്നുകാലികളുടെ കുളമ്പ് എര്‍ത്ത് വയറിലും എര്‍ത്ത് പൈപ്പിലും കുടുങ്ങി ഷോക്കടിച്ച് ചാവുന്ന അപകടങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നിര്‍ദേശം.
കെഎസ്ഇബിക്ക് പ്രവര്‍ത്തന ലാഭമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടിയതെന്തിന്? സര്‍വ്വനാശത്തിലേക്കെന്ന് പ്രതിപക്ഷം
തിരുവനന്തപുരം; വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന മുലം പൊതുജനങ്ങള്‍ക്കുണ്ടായ അധിക ബാധ്യതയും ആശങ്കയും സഭയിലുന്നയിച്ച് പ്രതിപക്ഷം.അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയത് തുടർച്ചയായ അഞ്ചാം വർഷം പ്രവർത്തന ലാഭം എന്ന കെഎസ്ഇബിയുടെ അവകാശവാദം പ്രതിപക്ഷം ചോദ്യം ചെയ്തു പ്രവര്‍ത്തനലാഭമെങ്കില്‍.എന്തിന് വർധനവെന്ന് പ്രതിപക്ഷം ചോദിച്ചു. സർക്കാരിന് യുക്തി ഇല്ല .
ലാഭ വിഹിതം ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതാണ്.യൂണിറ്റ് ന് 40 പൈസയെങ്കിലും കുറയ്ക്കാൻ ആകുമായിരുന്നു. നിരക്ക് വര്‍ദ്ധന മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഓഫീസേഴ്‌സ് സംഘടനകൾ വൈദ്യുതി പർച്ചേസിൽ ഇടപെട്ടു.ട്രാൻസ് ഗ്രിഡ് പദ്ധതിക്ക് കുടപിടിച്ചത് ഒരു നേതാവ്.വലിയ ക്രമക്കേട് നടന്നു.
ഇപ്പോൾ വീണ്ടും സംഘടനാ ഭരണമാണ് നടക്കുന്നത്..മന്ത്രി നിസഹായനാണ്.90 ഉദ്യോഗസ്ഥരെ വാട്‌സ്ആപ്പ് സന്ദേശം വഴി നിയമിച്ചു.12 കോടി ആണ് അധിക ചെലവ് വന്നു..ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.ബോർഡ് സർവ നാശത്തിലേക്ക് പോകുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.