അഭിമന്യു കൊലപാതകം: മുഖ്യപ്രതി കീഴടങ്ങിയതില്‍ ആശ്വാസമെന്ന് അഭിമന്യുവിന്‍റെ കുടുംബം

By Web Team  |  First Published Jun 20, 2020, 8:43 AM IST

10 ദിവസം കൂടി കഴിഞ്ഞാൽ അഭിമന്യുവിന്‍റെ രണ്ടാം ചരമ വാർഷികമാണ്. കൊലപാതകം നടന്ന് രണ്ട് വർഷമായിട്ടും കൊലയാളിയെ പിടികൂടാനാകാതിരുന്നതിന്‍റെ സങ്കടത്തിലായിരുന്നു കുടുംബം.

വട്ടവട: അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങിയതില്‍ ആശ്വാസമെന്ന് അഭിമന്യുവിന്‍റെ കുടുംബം. രണ്ട് വർഷത്തെ കാത്തിരിപ്പാണ് യാഥാർത്ഥ്യമായത്. പ്രതി സഹലിന് വധശിക്ഷ ഉറപ്പ് വരുത്തണമെന്ന് അമ്മ കൗസല്യ പറഞ്ഞു.

10 ദിവസം കൂടി കഴിഞ്ഞാൽ അഭിമന്യുവിന്‍റെ രണ്ടാം ചരമ വാർഷികമാണ്. കൊലപാതകം നടന്ന് രണ്ട് വർഷമായിട്ടും കൊലയാളിയെ പിടികൂടാനാകാതിരുന്നതിന്‍റെ സങ്കടത്തിലായിരുന്നു കുടുംബം.
ഇനി പ്രതി സഹലിനെ ഒന്ന് നേരിട്ട് കാണണം. എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ചോദിക്കണം

Latest Videos

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കേസിലെ കൂട്ടുപ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിർത്തിയപ്പോൾ സഹൽ കുത്തിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ സഹൽ കഴിഞ്ഞ ദിവസം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
 
click me!