ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഷ്ടപ്പെട്ട സിബിഐ ഒടുവിൽ പ്രതികളെ പിടികൂടി.
കോട്ടയം: ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതക കേസ്. ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഷ്ടപ്പെട്ട സിബിഐ ഒടുവിൽ പ്രതികളെ പിടികൂടി. അഭയ കേസിൻ്റെ 28 വർഷം നീണ്ട ചരിത്രത്തിലൂടെ...
* 1992 മാർച്ച് 27 ന് പുലർച്ചെയാണ് കേരളം ഞെട്ടിയ ആ വാർത്ത അറിഞ്ഞത്. കോട്ടയം പയസ് ടെൻത് കോൺവൻ്റിൻ്റെ കിണറ്റിൽ ഒരു കന്യാസ്ത്രീയുടെ മൃതദേഹം. 21 വയസ്സ് പ്രായമുള്ള പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു അഭയ.
undefined
17 ദിവസം ലോക്കൽ പൊലീസും ഒന്നര മാസം ക്രൈംബ്രാഞ്ചും അന്വേഷിച്ച് ആത്മഹത്യയെന്ന് എഴുതി തള്ളി. ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിളാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
അഭയ ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയയുടെ അച്ഛൻ അയയ്ക്കരകുന്നിൽ തോമസ്, സിസ്റ്റർ ബെനികാസിയ തോമസ് തുടങ്ങി 34 പേർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായി്രുന്ന കെ കരുണാകരന് നിവേദനം നൽകി
Also Read: 'അഭയയുടെ കഴുത്തില്‍ നഖം കൊണ്ട മുറിവുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫര്‍
* 1992 മെയ് 18ന് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
* 1993 ജനുവരി 30ന് അന്വേഷണം അവസാനിപ്പിച്ച് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി
* 1993 മാർച്ച് 29 സിബിഐ എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.സിബിഐ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി വർഗീസ് പി.തോമസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ
* അഭയുടെത് കൊലപാതകമെന്ന് സിബിഐ കണ്ടെത്തി
* 1993 ഡിസംബർ 31ന് സർവ്വീസ് ജീവിതം അവസാനിപ്പിക്കാൻ 9 മാസം ബാക്കി നിൽക്കേ വർഗീസ് തോമസ് സ്വയം വിരമിച്ചു
* അന്വേഷണം അട്ടിമറിക്കാനുള്ള സിബിഐ എസ്പി ത്യാഗരാജൻറെ സമ്മർദ്ദത്തെ തുടർന്നാണ് രാജിയെന്ന് വർഗീസ് പി.തോമസിൻറെ വെളിപ്പെടുത്തൽ
Also Read: പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളി; അഭയക്ക് നീതി തേടിയത് ജോമോന്‍റെ ഒറ്റയാൾ പോരാട്ടം
* എസ്പി ത്യാഗരാജനെ ചെന്നൈ യൂണിറ്റിലേക്ക് മാറ്റുന്നു.ഡിഐജി എംഎൽ ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറുന്നു
* ശർമ്മയുടെ നേതൃത്വത്തിൽ കോട്ടയത്ത് എത്തിയ സംഘം അഭയക്കേസിൽ ഡമ്മി പരീക്ഷണം നടത്തി
* 1996 ഡിസംബർ ആറിന് കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ കൊച്ചി സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു
* മൂന്നു പ്രാവശ്യമാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു പ്രാവശ്യവും റിപ്പോർട്ട് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു
* 27 വർഷത്തിനിടെ 13 സിബിഐ സംഘങ്ങൾ മാറി മാറി അന്വേഷിച്ചു.
* ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർക്ക് ബംഗല്ലൂരു ഫൊറൻസിക് ലാബിൽ വച്ച് നാർക്കോ അനാലിസിസ് പരിശോധന നടത്തി
* 2008 നവംബർ 1ന് കൊച്ചി യൂണിറ്റ് എഎസ്പി നന്ദകുമാർ കേസെറ്റെടുത്തു
* 2008 നവംബർ 18ന് മൂന്നു പ്രതികളെ CBl അറസ്റ്റ് ചെയ്തു. സിബിഐ കേസേറ്റെടുത്ത് 16 വർഷത്തിനുശേഷമായിരുന്നു അറസ്റ്റ്
* 2009 ജൂലൈ 17ന്.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിറ്റർ സെഫി, Asl അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകി. പ്രതികളുടെ ശാരീരിക ബന്ധം കണ്ട അഭയയെ തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ടുവെനനാണ് സിബിഐ കേസ്
* തുടരന്വേഷണത്തിൽ തെളിവ് നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാമുവലിനെയും പ്രതിയാക്കി. അഗസ്റ്റിനും സാമുവിനും മരിച്ചതിനാൽ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കി.
* 2018 ജനുവരി 22ന് മുൻ ക്രൈം ബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെയും കോടതി പ്രതിയാക്കിയെങ്കിലും ഹൈക്കോടതി ഒഴിവാക്കി.
* 2018 മാർച്ച് 7ന് രണ്ടാം പ്രതിയായ ഫാ.ജോസ് പുതൃക്കയിലെ വിടുതൽ ഹർജി പരിഗണിച്ച് കോടതി ഒഴിവാക്കി. മറ്റ് പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരോട് വിചാരണ നേരിടാൻ സിബിഐ കോടതി നിർദ്ദേശിച്ചു
* 2019 ജൂലൈ 15- വിചാരണ കൂടാതെ വെറുതെ വിടണമെന്ന രണ്ടു പ്രതികളുടെ ഹർജി സുപ്രീംകോടതി തള്ളി
* 2019 ആഗസ്റ്റ് 26 മുതൽ അഭയക്കേസിൻറെ വിചാരണ തിരുവനന്തപുരം സിബിഐ കോടതിയിൽ ആരംഭിച്ചു
* കൊവിഡ് വ്യാപനം കാരണം നിർത്തിവച്ച വിചാരണ നടപടികൾ ഒക്ടോബർ 20 മുതൽ പുനരാംഭിച്ചു.
* ഡിസംബർ 10ന് വിചാരണ നടപടികൾ അവസാനിപ്പിച്ചു. ഉത്തരവ് പറയാനായി കോടതി മാറ്റി.
അഭയകൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിക്കുന്നത്.
Also Read: അഭയയ്ക്ക് നീതി; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ