കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് സെഫി; ഭാവ വ്യത്യാസം ഇല്ലാതെ കോട്ടൂര്‍

By Web Team  |  First Published Dec 22, 2020, 11:36 AM IST

സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വിധി പ്രഖ്യാപിക്കവേ വ്യക്തമാക്കി.


കോട്ടയം: സിസ്റ്റർ അഭയ കേസിൽ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി. വിധി പ്രസ്താവം കേട്ട് സെഫി പ്രതികൂട്ടിലെ ബഞ്ചിലിരുന്നു. വിധി കേട്ടശേഷം സെഫി വെളളം വേണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ഫാ. തോമസ് കോട്ടൂർ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതികൂട്ടിൽ നിന്നത്.

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് അഭയയ്ക്ക് നീതി ലഭിക്കുന്നത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വിധി പ്രഖ്യാപിക്കവേ വ്യക്തമാക്കി. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്‍റെ പ്രതികരണം.

Latest Videos

undefined

Also Read: പ്രാര്‍ത്ഥന ദൈവം കേട്ടു; ജഡ്ജിയുടെ നല്ല മനസിന് നന്ദിയെന്ന് അഭയയുടെ സഹോദരൻ

അഭയയ്ക്ക് നീതി കിട്ടിയതില്‍ സന്തോഷമെന്ന് കേസിലെ മുഖ്യസാക്ഷിയായ അടയ്ക്കാ രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിറ കണ്ണുകളോടെയാണ് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി.തോമസ് പ്രതികരിച്ചത്. സത്യത്തിൻ്റെ വിജയമാണ് ഇത്. അന്വേഷണം നീതിപൂർവം ആണെന്നതിൻ്റെ തെളിവാണ് കോടതിയുടെ കണ്ടെത്തല്‍. സന്തോഷം കൊണ്ടാണ് ഇപ്പോൾ കണ്ണുനീര് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ, കേരളം ഞെട്ടിയ 92 ലെ പുലര്‍ച്ചെ മുതൽ വിധി ദിനം വരെ; അഭയ കേസിൽ സംഭവിച്ചത്

click me!