അബ്ദുൾ നാസിർ മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ; പി.ഡി.പി നേതൃത്വം മുഖ്യമന്ത്രിയെ കാണും

By Web Team  |  First Published Apr 18, 2023, 11:46 PM IST

കേരള, കർണാടക സംസ്ഥാനതല ഇടപെടൽ ആവശ്യപ്പെട്ട് പിഡിപി നേതാക്കൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും. മദനി സന്ദർശിക്കുന്ന സ്ഥലങ്ങൾ ക‍ണാടക പൊലീസ് സംഘം സന്ദ‍‍ർശിച്ച ശേഷം മാത്രമേ മദനിക്ക് കേരളത്തിൽ വരാനാകൂ. 


തിരുവനന്തപുരം: അബ്ദുൽ നാസർ മദനിയുടെ യാത്ര സുരക്ഷാ ക്രമീകരണങ്ങൾ മൂലം അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിൽ യാത്രയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തി കേരള, കർണാടക സംസ്ഥാനതല ഇടപെടൽ ആവശ്യപ്പെട്ട് പിഡിപി നേതാക്കൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും. മദനി സന്ദർശിക്കുന്ന സ്ഥലങ്ങൾ ക‍ണാടക പൊലീസ് സംഘം സന്ദ‍‍ർശിച്ച ശേഷം മാത്രമേ മദനിക്ക് കേരളത്തിൽ വരാനാകൂ. ഈ സാഹചര്യത്തിലാണ് പിഡിപിയുടെ നീക്കം.

സുപ്രീം കോടതി വിധിയെ തുടർന്ന് കേരളത്തിലെത്തുന്ന അബ്ദുനാസർ മദനിക്ക് വരവേല്പ് നൽകുന്നതിനും, ചികിത്സാസംബന്ധമായ കാര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി പിഡിപി സെൻട്രൽ ആക്ഷൻ കമ്മിറ്റി അടിയന്തിര നേതൃയോഗം നാളെ രാവിലെ 12 മണിക്ക് തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡ് വെച്ച് ചേരുമെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

Latest Videos

click me!