യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ വിദ്യാർഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. സംഭവത്തിൽ കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. നാല് എസ്എഫ്ഐ പ്രവർത്തകർ, കണ്ടാലറിയാവുന്ന ഇരുപതോളം പേർ എന്നിവർക്കെതിരെയാണ് കേസ്. യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമലിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കോളജിന് സമീപത്ത് വച്ച് മർദിച്ചത്.