അപ്പോൾ ചിഹ്നവും പോകും. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇ ഒഫീസേഴ്സ് യൂണിയൻ ശിൽപശാലയിലായിരുന്നു ബാലന്റെ പ്രതികരണം.
തിരുവനന്തപുരം : പാർട്ടി ചിഹ്നം പോയാൽ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സിപിഎം കേന്ദ്രകമ്മറ്റിയംഗം എ. കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടതുപാർട്ടികൾക്ക് ദേശീയ പദവി നഷ്ടം ആകും. അപ്പോൾ ചിഹ്നവും പോകും. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇ ഒഫീസേഴ്സ് യൂണിയൻ ശിൽപശാലയിലായിരുന്നു ബാലന്റെ പ്രതികരണം.