സുഹൃത്തുക്കള്‍ക്കൊപ്പം കോവളത്ത് കടലില്‍ കുളിക്കാനിറങ്ങി, തിരയില്‍പ്പെട്ടു, കാറ്ററംഗി വിദ്യാർത്ഥി മരിച്ചു

By Web Team  |  First Published Sep 13, 2022, 6:54 PM IST

കോവളത്തെ മൂന്നാംവർഷ കാറ്ററിംഗ് വിദ്യാർഥിയായിരുന്നു. വൈകിട്ടോടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഷഹിന്‍ഷാ കടപ്പുറത്തെത്തിയത്. 


തിരുവനന്തപുരം: കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് വിദ്യാർത്ഥി മരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്. 21 വയസായിരുന്നു. കോവളത്തെ മൂന്നാംവർഷ കാറ്ററിംഗ് വിദ്യാർഥിയായിരുന്നു. വൈകിട്ടോടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഷഹിന്‍ഷാ കടപ്പുറത്തെത്തിയത്. ഷഹിന്‍ഷാ കുളിക്കാനിറങ്ങുകയും തിരയില്‍പ്പെടുകയുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു.

click me!