16 കാരന് സ്കൂട്ടർ ഓടിക്കാൻ നൽകി; പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മക്കെതിരെ കേസെടുത്ത് പൊലീസ്

By Web Team  |  First Published Dec 13, 2024, 11:53 AM IST

പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിലാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്. തുടർന്ന് കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.


തിരുവനന്തപുരം: വർക്കലയിൽ 16കാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്ക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിലാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്. തുടർന്ന് കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.

കുട്ടിയെ ചോദ്യം ചെയ്തതിൽ  നിന്നാണ് അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതെന്ന് പൊലീസിന് മനസ്സിലായത്. തുടർന്ന് അമ്മയ്ക്കെതിരെ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 50000 രൂപ പിഴയോ, ഒരു വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ  ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നും അയിരൂർ പൊലീസ് അറിയിച്ചു.

Latest Videos

undefined

ഒരാഴ്ചയ്ക്കിടെ 3 മക്കൾ മരിച്ചു, ഭർത്താവിന്‍റെ മരണത്തിലും ദുരൂഹത; വിഷം നൽകിയതെന്ന് പരാതി, യുവതിക്കെതിരെ കേസ്

https://www.youtube.com/watch?v=Ko18SgceYX8

tags
click me!