സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് കാർ നിർമിച്ച് പത്താം ക്ലാസുകാരൻ ആദിത്യൻ. പത്തനംതിട്ട കലഞ്ഞൂർ സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. സബ് ജില്ലാ മത്സരത്തിന് പോകുമ്പോഴാണ് മറ്റ് കുട്ടികൾ കാറിന്റെ സ്റ്റീം മോഡലുകൾ ചെയ്യുന്നത് കാണാനിടയായത്
പത്തനംതിട്ട: സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് കാർ നിർമിച്ച് പത്താം ക്ലാസുകാരൻ ആദിത്യൻ. പത്തനംതിട്ട കലഞ്ഞൂർ സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. സബ് ജില്ലാ മത്സരത്തിന് പോകുമ്പോഴാണ് മറ്റ് കുട്ടികൾ കാറിന്റെ സ്റ്റീം മോഡലുകൾ ചെയ്യുന്നത് കാണാനിടയായത്. അത് കണ്ടപ്പോൾ ആദിത്യത്തിന്റെ മനസ്സിലും അത്തരത്തിലൊരു കാർ നിർമിക്കണമെന്ന ആശയമുണ്ടാവുകയായിരുന്നു.
ഒരു വർഷം എടുത്താണ് ആദിത്യൻ കാർ നിർമിച്ചത്. സോളാറും സ്‌കൂട്ടറിന്റെ എൻജിനും ഉപയോഗിച്ചാണ് കാർ പ്രവർത്തിപ്പിക്കുന്നത്. പകൽ സമയങ്ങളിൽ സോളാർ ഉപയോഗിച്ചും രാത്രിയിൽ ബാറ്ററി ഉപയോഗിച്ചുമാണ് കാർ ഓടുന്നത്. രണ്ട് സോളാർ പാനലുകളും അതിന്റെ കൺട്രോളറും, ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുമാണ് കാറിൽ ഉള്ളത്. മൂന്ന് ടയറുകളാണ് കാറിന്റെ പിൻവശത്തുള്ളത്. കാറിന്റെ നിർമാണത്തിന് അധ്യാപകരടക്കം സഹായം നൽകിയെന്ന് ആദിത്യൻ പറയുന്നു.
ടു വീലർ ഷോപ്പിൽ ജോലി ചെയ്യുന്ന അച്ഛനിൽ നിന്ന് കാർ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ആദിത്യൻ സ്വീകരിച്ചിരുന്നു. ഭാവിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആവാൻ ആഗ്രഹിക്കുന്ന ആദിത്യന് കാറിന്റെ മുൻഭാഗം ജീപ്പിന്റെ മോഡലിലും പിൻഭാഗം കാറിന്റെ മോഡലാക്കിയും രൂപമാറ്റം വരുത്താനാണ് തീരുമാനം. നാട്ടുവഴികളിലൂടെ ചെറുദൂരങ്ങൾ താണ്ടുന്ന സോളാർ കാർ കുറച്ചുകൂടെ സൗകര്യങ്ങളൊരുക്കി വൈകാതെ നിരത്തുകൾ കീഴടക്കുന്ന വാഹനം ആക്കി മാറ്റണമെന്നാണ് ആദിത്യന്റെ ആഗ്രഹം.
അമ്പമ്പോ..! വില കോടികൾ, ഒരു വർഷത്തിനുള്ളിൽ പ്രശസ്‍ത നടി വാങ്ങിയത് തൻ്റെ നാലാമത്തെ ആഡംബര കാർ!