തൃശൂരിൽ ലഹരി വേട്ട; എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

By Web Team  |  First Published Nov 4, 2024, 12:26 AM IST

ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവുമാണ് പിടികൂടിയത്. 


തൃശൂര്‍: തൃശൂ‍ർ വരവൂർ കൊറ്റുപുറത്ത് കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവുമാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി യുവാക്കൾ പൊലീസിൻ്റെ പിടിയിലായത്.

വരവൂർ സ്വദേശികളായ  പ്രമിത്ത്‌, വിശ്വാസ്‌, വേളൂർ സ്വദേശി റഹ്മത്ത്‌ മൻസിലിൽ സലാഹുദ്ദീൻ, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ്‌ ഓഫീസർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.

Latest Videos

READ MORE: രാത്രി തുടർച്ചയായി ഹോൺ മുഴക്കി, പൊലീസിനെ വിളിച്ചപ്പോൾ അക്രമാസക്തരായി സഹോദരിമാർ; നാടീകയതയ്ക്ക് ഒടുവിൽ അറസ്റ്റ്

click me!