'ചേലക്കരയിൽ നിന്നും പിടിക്കാനായ 3920 വോട്ട് പിണറായിസത്തിനെതിരായ വോട്ടാണ്': പി വി അൻവർ

By Web Team  |  First Published Nov 23, 2024, 2:30 PM IST

ചേലക്കരയിലെ വോട്ടർമാർക്ക് ഡിഎംകെയുടെ എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണെന്നും അൻവർ പറഞ്ഞു. 


തൃശ്ശൂർ: 3920 വോട്ട് ചേലക്കരയെ സംബന്ധിച്ച്, കമ്യൂണിസ്റ്റ് കോട്ടയിൽ നിന്ന്  തങ്ങൾക്ക് പിടിക്കാൻ കഴിഞ്ഞു എന്നത് കഴിഞ്ഞ രണ്ടര മൂന്ന് മാസമായി താൻ സംസാരിച്ചുകൊണ്ടിരിക്കുന്ന പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്ന് പിവി അൻവർ എംഎൽഎ.  ചേലക്കരയില്‍ പി വി അന്‍വറിന്‍റെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ 3920 വോട്ട് നേടിയതില്‍ പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

ഈ ​ഗവൺമെന്റിന്റെ പല ചെയ്തികളും ബഹുജന സമക്ഷത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ രണ്ടരമാസത്തിനിടയ്ക്ക് തനിക്ക് സാധിച്ചെന്നും അൻവർ ചൂണ്ടിക്കാട്ടി. ഞങ്ങളുയർത്തിയ ആശയങ്ങളോട്, ഞങ്ങൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശരി വെയ്ക്കുന്ന തെരഞ്ഞെടുപ്പ് റിസൽട്ടുകളാണ് മൂന്ന് ഇടങ്ങളിലും പ്രതിഫലിച്ചത്. ചേലക്കരയിലെ വോട്ടർമാർക്ക് ഡിഎംകെയുടെ എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണെന്നും അൻവർ പറഞ്ഞു. 

Latest Videos

undefined

കേരളത്തിലെ രാഷ്ട്രീയം ഇപ്പോ പരിശോധിച്ചാൽ 140 മണ്ഡലങ്ങളിൽ ഒറ്റക്കൊറ്റയ്ക്ക് മത്സരിച്ചാൽ 3920 വോട്ട് പിടിക്കാൻ പ്രാപ്തിയുള്ള എത്ര പാർട്ടികളുണ്ടെന്ന് ഇപ്പോൾ വിമർശിക്കുന്നവർ ആലോചിക്കേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു. സിപിഎമ്മും കോൺ​ഗ്രസും ബിജെപിയും കഴിഞ്ഞാൽ ഈ പറഞ്ഞ വോട്ട് പിടിക്കാൻ ശേഷിയുള്ള എത്ര പാർട്ടികളുണ്ടെന്നും അൻവർ ചോദിച്ചു. 

click me!