ഇറച്ചി മാലിന്യങ്ങൾക്കടിയിൽ രഹസ്യമായി 36 ചാക്കുകള്‍; പിക്കപ്പുമായി പന്തളത്ത് പിടിയിലായത് മലപ്പുറം സ്വദേശികൾ

By Web Team  |  First Published Mar 1, 2024, 8:32 AM IST

വാഹന പരിശോധനയ്ക്കിടെ കുളനട പനങ്ങാട് ജംഗ്ഷനിൽ വെച്ചാണ് സംഘം പിടിയിലാകുന്നത്. 


പന്തളം: പത്തനംതിട്ട പന്തളത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിലായ. മലപ്പുറം സ്വദേശികളായ ഫറൂഖ്, റിയാസ് എന്നിവരാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി പിടിയിലായത്. ഡാൻസാഫ് സംഘമാണ് വൻ ലഹരി വേട്ട നടത്തിയത്. 

പുലർച്ചെ 6.15ഓടെ പത്തനംതിട്ട ജില്ലാ ഡാൻസഫ് സംഘമാണ് രണ്ട് പേരെയും പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ കുളനട പനങ്ങാട് ജംഗ്ഷനിൽ വെച്ചാണ് സംഘം പിടിയിലാകുന്നത്. പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾപിടികൂടി. ഇറച്ചി മാലിന്യങ്ങൾക്ക് അടിയിൽ 36 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പൊന്നാനി പള്ളപ്രം പാലക്കവളപ്പിൽ ഫാറൂഖ് (28), വെളിയങ്കോട് കുറ്റിയാട്ടേൽ വീട്ടിൽ റിയാസ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യകേരളത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!