രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാടക വീട്ടില്‍ പരിശോധന; കഞ്ചാവും മാരകായുധവുമായി 3 പേർ പൊലീസിന്‍റെ പിടിയിൽ

പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.

3 people arrested with ganja and arms in kozhikode

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചമലിൽ മാരകായുധവും കഞ്ചാവുമായി മൂന്ന് പേർ പൊലീസിന്‍റെ പിടിയിൽ. ചമൽ വെണ്ടേക്കും ചാലിലെ ഒരു വാടക വീട്ടിലില്‍ നിന്നാണ് പൊലീസ് റെയ്ഡ് നടത്തി ലഹരി വിൽപ്പനക്കാരെ പിടിക്കൂടിയത്. ഇന്ന് അർധരാത്രിയാടെയാണ് പൊലീസ് ചമലിൽ എത്തിയത്. ലഹരി വിൽപ്പന സംബന്ധിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വാടക വീട്ടിൽ വെച്ച് കൊടുവാൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവ്, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഏതോ ആക്രമണം നടത്താൻ കരുതിയതാണ് കൊടുവാൾ എന്നാണ് താമരശ്ശേരി പൊലീസിൻ്റെ നിഗമനം.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!