കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8