നിരോധനം ലംഘിച്ച് സ്‌കൂളിൽ ജുമാ നമസ്‌കാരം; ഈരാറ്റുപേട്ടയിൽ 23 പേർ അറസ്റ്റിൽ

By Web Team  |  First Published Apr 3, 2020, 3:35 PM IST

ഈരാറ്റുപേട്ട തന്മയ സ്‌കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 


കോട്ടയം: ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്‌കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 

കൊല്ലം പരവൂരിലും ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരവൂർ പൊലീസാണ് കേസെടുത്തത്. 

Latest Videos

undefined

 സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കൊച്ചിയിൽ കേസെടുത്തിട്ടുണ്ട്‌. പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.

കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്‍റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Also Read: സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി; അടൂർ ഏനാത്ത് പളളി വികാരി അറസ്റ്റിൽ

click me!