2023 സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും കായികോത്സവത്തിലും നേട്ടവുമായി ഏഷ്യാനെറ്റ് ന്യൂസ്, സമഗ്ര കവറേജിന് പുരസ്കാരം

By Web Desk  |  First Published Jan 2, 2025, 5:12 PM IST

 65 -ാമത് സ്കൂൾ കായിക മേളയുടെ മികച്ച കവറേജിനുള്ള പുരസ്കാരവും 62 -ാമത് സ്‌കൂൾ കലോത്സവത്തിലെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിനും ഏഷ്യാനെറ്റ് ന്യൂസിന് 


തിരുവനന്തപുരം : 2023 ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും കായികോത്സവത്തിലും നേട്ടം സ്വന്തമാക്കി ഏഷ്യാനെറ്റ് ന്യൂസ്. 65 -ാമത് സ്കൂൾ കായിക മേളയുടെ മികച്ച കവറേജിനുള്ള പുരസ്കാരത്തിനും 62 -ാമത് സ്‌കൂൾ കലോത്സവത്തിലെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിനും ഏഷ്യാനെറ്റ് ന്യൂസ് അർഹരായി. 2023 ഒക്ടോബറിൽ തൃശ്ശൂരിൽ വെച്ചായിരുന്നു സംസ്ഥാന കായിക മേള. 2023-2024 വർഷം കൊല്ലത്ത് വച്ചായിരുന്നു കേരള സ്‌കൂൾ കലോത്സവം. തിരുവനന്തപുരത്ത് മാധ്യമങ്ങളെകണ്ട വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

തൃശ്ശൂരിൽ വെച്ച് നടത്തിയ 65 -ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം 

Latest Videos

ദൃശ്യമാധ്യമത്തിലെ മികച്ച കവറേജ് ഏഷ്യാനെറ്റ് ന്യൂസ് 

സ്പെഷ്യൽ ജൂറി മെൻഷൻ തൃശ്ശൂർ മീഡിയവിഷൻ

മികച്ച വാർത്താ ചിത്രം ഡയമണ്ട് പോൾ (ചന്ദ്രിക )
അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജ് മലയാള മനോരമ  
മികച്ച ടി.വി. റിപ്പോർട്ട് ആദിത്യൻ. ഒ (മാതൃഭൂമി ടെലിവിഷൻ )
മികച്ച ഛായാഗ്രഹണം ബബീഷ് കക്കോടി (മിഡിയവൺ )

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം

ദൃശ്യ മാധ്യമം

മികച്ച സമഗ്ര കവറേജ് ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്

മികച്ച റിപ്പോർട്ടർ സൈഫുദ്ദീൻ  (മീഡിയ വൺ),
ജൂറിയുടെ പ്രത്യേക  പരാമർശം ധന്യ കിരൺ (മലയാള മനോരമ),
മികച്ച ക്യാമറാപേഴ്‌സൺ സനോജ് പയ്യന്നൂർ (കേരള വിഷൻ), ഷാജു കെ വി (മാതൃഭൂമി)

അച്ചടി മാധ്യമം (മലയാളം)

മികച്ച റിപ്പോർട്ടർ ബീന അനിത (മാധ്യമം),
മികച്ച ഫോട്ടോഗ്രാഫർ രാജേഷ് രാജേന്ദ്രൻ (ജനയുഗം),
മികച്ച സമഗ്ര കവറേജ്  മാതൃഭൂമി,
മികച്ച കാർട്ടൂൺ ശ്രീ.കെ.വി.എം. ഉണ്ണി (മാതൃഭൂമി),

ഓൺലൈൻ മീഡിയ മികച്ച സമഗ്ര കവറേജ് -  ദി ഫോർത്ത്
ശ്രവ്യ മാധ്യമം - റെഡ് എഫ്.എം റേഡിയോ
 
 

click me!