15000 മുതൽ 20 ലക്ഷം വരെ എസ്ബിഐ ആശാ സ്കോളർഷിപ്പ്: 10000 പേ‍ര്‍ക്ക്, 6-ാം ക്ലാസ് മുതൽ പിജി വരെ അപേക്ഷിക്കാം

By Web TeamFirst Published Sep 8, 2024, 9:28 PM IST
Highlights

ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. 
 

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (എസ്ബിഐ) സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കായി നൽകുന്ന ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളിൽ കഴിയുന്ന 10,000 പ്രതിഭാധനരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. 

ഒക്ടോബർ ഒന്നുവരെ അപേക്ഷ സമർപ്പിക്കാം. പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ്. സ്‌കൂൾ വിദ്യാർത്ഥികൾ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഇന്ത്യയിലെ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും എൻറോൾ ചെയ്തിട്ടുള്ള വ്യക്തികൾ എന്നിവർക്കായി പ്രത്യേക വിഭാഗങ്ങൾ ഈ സ്കോളർഷിപ്പിൽ നൽകും. 

Latest Videos

എസ്.സി.എസ്.ടി വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ ആവശ്യമായ സഹായവും സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്.  അപേക്ഷാ ഫോമും യോഗ്യതാ മാനദണ്ഡവും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ  https://sbifoundation.in/focus-area-detail/SBIF-Asha-Scholarship എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശമ്പളം 17000 മുതൽ 37500 വരെ; തിരുവനന്തപുരത്ത് സർക്കാർ സ്ഥാപനത്തിൽ ​ഗാർഡനർ ഒഴിവ്; സെപ്റ്റംബർ 13 അവസാന തീയതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!