ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ച് കാണാതാവുകയായിരുന്നു.
ഇടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ച് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.