ചാലക്കുടിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി? മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്ന മൊഴിയിൽ പൊലീസിന് സംശയം

By Web Desk  |  First Published Dec 29, 2024, 6:05 PM IST

ചാലക്കുടി പള്ളിയിൽ വേദപാഠം പഠിക്കാനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞത്


തൃശ്ശൂർ: ചാലക്കുടിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം പെൺകുട്ടി രക്ഷപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലിൽ പൊലീസ് പരിശോധന. ചാലക്കുടി പള്ളിയിൽ വേദപാഠം പഠിക്കാനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞത്. കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം വി.ആർ പുരത്ത് വച്ച് അക്രമികളിൽ നിന്ന് രക്ഷപെട്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ മൊഴി പരിശോധിക്കുകയാണ് പൊലീസ്. പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. 

Latest Videos

click me!