സമ്പര്‍ക്കത്തിലൂടെ ഇന്ന് 144 കൊവിഡ് രോഗികള്‍, ഉറവിടം അറിയാത്ത 18 കേസുകള്‍

By Web Team  |  First Published Jul 13, 2020, 6:26 PM IST

മലപ്പുറം ജില്ലയില്‍  47 പേര്‍ക്ക് കൂടി ഇന്ന്  കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 


തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഉറവിടം അറിയാത്ത 18 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആകെ  സംസ്ഥാനത്ത് ആകെ 223 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  ഇന്ന് 449 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 63 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 58പേര്‍ക്കും  സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  ആലപ്പുഴയില്‍ 119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍  മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.  മലപ്പുറം ജില്ലയില്‍   47 പേര്‍ക്ക് കൂടി ഇന്ന്  കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 19 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. 

Latest Videos

undefined

44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കണ്ണൂരിൽ  10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.കൊല്ലം ജില്ലയില്‍ 18 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍  ഒമ്പത് പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഒരു സന്നദ്ധപ്രവര്‍ത്തകനും കോവിഡ്. തൃശ്സൂര്‍ ജില്ലയില്‍ ആറ് പേർക്കും, പത്തനംതിട്ടയില്‍ 14 പേര്‍ക്കും, കോട്ടയം ജില്ലയില്‍ മൂന്ന് പേര്‍‌ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

ഇടുക്കിയില്‍ നാല് പേര്‍ക്ക് രോഗം സ്തിരീകരിച്ചു, ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ലഭിച്ചത്. കാസര്‍കോട് ജില്ലയിലും ഒരാള്‍ക്ക് സമ്പര്‍‌ക്കത്തിലൂടെ കൊവിഡ് പകര്‍ന്നിട്ടുണ്ട്.

click me!