'മാമിയുടെ തിരോധാനക്കേസിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച'; ക്രൈംബ്രാഞ്ച് സംഘത്തിന് പരാതിയായി നൽകുമെന്ന് കുടുംബം

By Web TeamFirst Published Sep 8, 2024, 5:34 PM IST
Highlights

തിരോധാനക്കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസ് അലംഭാവം കാട്ടിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം

കോഴിക്കോട്: കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസിൽ പൊലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. സിബിഐ വരണമെന്ന ആവശ്യത്തില്‍ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 ന് കാണാതായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനക്കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസ് അലംഭാവം കാട്ടിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കിട്ടിയ വിവരങ്ങളൊന്നും കുടുംബത്തിനോട് പറഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തന്നില്ല. ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അക്കാര്യം ചോര്‍ന്നു എന്നുപോലും സംശയിക്കുന്നെന്നും മാമിയുടെ മകള്‍ അദീബ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം  ക്രൈംബ്രാഞ്ച് സംഘത്തെ അറിയിക്കും.

Latest Videos

പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘത്തിന് കേസ് ഏറ്റെടുത്ത സ്ഥിതിക്ക് സിബിഐ അന്വേഷണം എന്ന നേരത്തെയുള്ള ആവശ്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നിയമവിദ്ഗദരുമായി ആലോചിച്ച് തീരുമാനിക്കമെന്നും അദീബ പറഞ്ഞു. സിബിഐ വരണമെന്നാവശ്യപ്പെട്ട് ഭാര്യ റുക്സാന നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത മാസം ഒന്നിന്  പരിഗണിക്കും. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തിന് കൈമാറി. പുതിയ സംഘം നാളെ കുടുംബത്തിന്‍റെ മൊഴിയെടുത്തേക്കും. 

കോഴിക്കോട്ടെ 'മാമി' എവിടെ, ഒരു വർഷമായിട്ടും കാണാമറയത്ത്, ഒടുവിൽ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു

 

click me!