കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സമ്മാനത്തുക.
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സമ്മാനത്തുകയുമായാണ് ഇത്തവണത്തെ വിഷു ബമ്പർ എത്തിയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രമാണ് ബാക്കി. സമ്മാനത്തുകയിലെ വർദ്ധനവ് കൊണ്ട് തന്നെ ഇത്തവണ മികച്ച വില്പനയാണ് വിഷു ബമ്പറിൽ നടന്നിരിക്കുന്നത്. ടിക്കറ്റ് വിൽപ്പനയുടെ അവസാന ദിവസമായ ഇന്ന് രാവിലെ ഷോപ്പുകളിൽ വലിയ തിരക്കുകൾ അനുഭവപ്പെട്ടിരുന്നു. ഒറ്റയ്ക്ക് ലോട്ടറി എടുക്കുന്നവരും ഷെയറിട്ട് ടിക്കറ്റ് വാങ്ങിയവരും ഇക്കൂട്ടത്തിൽ ഉണ്ടാകും.
ബംപർ ടിക്കറ്റിന്റെ വില 300 രൂപ ആയതോടെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിലാണ് വർധനവ്. ഇത്തരത്തിൽ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവർക്ക് സമ്മാനമടിച്ചാൽ എന്ത് ചെയ്യും ?. നിയമപരമായി ലോട്ടറികൾ കൂട്ടം ചേർന്ന് എടുക്കുന്നതിന് തടസ്സങ്ങൾ ഇല്ല. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. അതുകൊണ്ട് തന്നെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരിൽ ഒരാൾക്കാകും സമ്മാനത്തുക കെമാറാൻ സിധിക്കുന്നത്.
undefined
അതേസമയം, ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്.