പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. കണ്ണൂര്‍ ശൈലിയിലാണ് കത്ത്. കത്തില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
കൊച്ചി: തിരുവോണം ബമ്പര്‍ (Thiruvonam Bumper) ലോട്ടറിയടിച്ച (lottery) കൊച്ചി മരട് സ്വദേശി ജയപാലന് (Jayapalan) ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില് ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് കത്ത് ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് (Popular front) കേരള കണ്ണൂര്‍ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. കണ്ണൂര്‍ ശൈലിയിലാണ് കത്ത്. കത്തില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. കത്ത് കിട്ടിയ കാര്യം വേറെയാരും അറിയരുതെന്നും എഴുതിയിട്ടുണ്ട്.
സംഭവത്തില്‍ ജയപാലന്‍ മരട് പൊലീസില്‍ പരാതി നല്‍കി. 15 ദിവസത്തിനകം പണം നല്‍കണമെന്നും അല്ലെങ്കില്‍ ലോട്ടറിയടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ജീവിതം വഴിമുട്ടിയ 70കാരനും ഭാര്യക്കും സ്ഥലം വാങ്ങാനാണ് പണമെന്നും കത്തില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
undefined
തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഇവിടെ നിന്നാണ് ജയപാലൻ ടിക്കറ്റെടുത്തത്. നേരത്തെ ഒമ്പതാം തിയതി 5000 രൂപയുടെ സമ്മാനം ഇദ്ദേഹത്തിന് അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറച്ച് കടമുണ്ട്. അത് തീർക്കണം. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്നും ജയപാലൻ പറഞ്ഞിരുന്നു.
കാരുണ്യ പ്ലസ് KN 394 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം