300 രൂപയാണ് ടിക്കറ്റ് വില.
തിരുവനന്തപുരം: ഒരുമാസത്തോളം നീണ്ടു നിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കേരള സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ലോട്ടറി ഫലം ഇന്ന് രണ്ട് മണിയോടെ പ്രസിദ്ധീകരിക്കും. ആർക്കാകും ഒന്നാം സമ്മാനമായ 12 കോടി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. കോടികൾ മുതൽ മുന്നൂറ് രൂപ വരെയുള്ള സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില.
സമ്മാനഘടന ഇങ്ങനെ
undefined
ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
ഷെയറിട്ട് ലോട്ടറി എടുക്കുമ്പോള്‍..
കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും ഷെയർ ഇട്ട് ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിൽ ഷെയറിട്ട് ലോട്ടറി എടുക്കുമ്പോൾ ആർക്കാകും സമ്മാനം ലഭിക്കുക?. നിയമപരമായി ലോട്ടറികൾ കൂട്ടം ചേർന്ന് എടുക്കുന്നതിന് തടസ്സങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. അതുകൊണ്ട് തന്നെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരിൽ ഒരാൾക്കാകും സമ്മാനത്തുക കൈമാറുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..