മലയാളി ഒന്നടങ്കം സ്വപ്നം കാണുന്ന ഓണം ബമ്പറിന്റെ അയൽപ്രേമം, കേരളം വിട്ട് തുടർച്ചയായി രണ്ടാം തവണയും പുറത്തേക്ക്!

By Web Team  |  First Published Oct 10, 2024, 6:57 PM IST

തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരള സംസ്ഥാന ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത്. 

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ ഒന്നാം സമ്മാനം തുടർച്ചയായ രണ്ടാം തവണയും അയൽ സംസ്ഥാനത്തേക്ക്. 2023ൽ തമിഴ്നാട് കോയമ്പത്തൂർ സ്വദേശികൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെങ്കിൽ ഇത്തവണ കർണാടക സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ജില്ലയിൽ നിന്നെടുത്ത ടിക്കറ്റിനായിരുന്നു 2023ൽ സമ്മാനം.

നാല് പേർ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു അന്നത്തെ 25 കോടി. പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി. രാമസ്വാമി എന്നിവർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇത്തവണ വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. കർണാടക സ്വദേശി അൽത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിരവധിപ്പേരാണ് ഓണം ബമ്പറിനായി കേരളത്തിൽ നിന്നെത്തുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുക്കാനായി ഒരാൾ എത്തിയിരുന്നു. 

Latest Videos

undefined

25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെത്തി. ബന്ധുക്കള്‍ക്കൊപ്പം കല്‍പറ്റയിലെ എസ്ബിഐ ബ്രാഞ്ചിലാണ് അല്‍ത്താഫ് എത്തിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറുന്നതിനായാണ് അല്‍ത്താഫ് എത്തിയത്. കല്‍പ്പറ്റ എസ്ബിഐയിലെത്തിയ അല്‍ത്താഫിനെ ബാങ്ക് മാനേജര്‍ സ്വീകരിച്ചു. 

എസ്ബിഐയിൽ അല്‍ത്താഫിന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങിയശേഷം മാധ്യമങ്ങള്‍ക്ക് മുന്നിൽ വെച്ച് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അല്‍ത്താഫ് ബാങ്ക് മാനേജര്‍ക്ക് കൈമാറി. ബാക്ക് അക്കൗണ്ട് പാസ് ബുക്ക് മാനേജര്‍ അല്‍ത്താഫിന് കൈമാറി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷമായിരിക്കും അല്‍ത്താഫിനെ ഇന്ന് വിടുകയെന്നും തിങ്കളാഴ്ച വരെ ബാങ്ക് ലോക്കറിൽ ലോട്ടറി സൂക്ഷിക്കുമെന്നും തുടര്‍ന്ന് ലോട്ടറി വകുപ്പിന് കൈമാറുമെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.

തുടര്‍ന്ന് ലോട്ടറി ടിക്കറ്റ് ഉള്‍പ്പെടെ കൈമാറി. കേരളത്തെ വിശ്വാസമാണെന്നും ലഭിക്കുന്ന തുക കല്‍പ്പറ്റയിലെ ബാങ്കിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അല്‍ത്താഫിന്‍റെ സഹോദരൻ പറഞ്ഞു.

Asianet News Live

click me!