മറ്റൊരു ആപ്പിലും പണവും വിവരവും നൽകി തട്ടിപ്പിനിരയാകരുതെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരം : ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിയുടേതെന്ന പേരിലുള്ള വ്യാജ ആപ്പുകൾക്കെതിരെ ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് ആപ്പുകളില്ലെന്നും വ്യാജ ആപ്പുകളെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഫലം നോക്കാനുള്ള ആപ്പ് മാത്രമാണ് ഔദ്യോഗികം. മറ്റൊരു ആപ്പിലും പണവും വിവരവും നൽകി തട്ടിപ്പിനിരയാകരുതെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്. വ്യാജ ആപ്പുകൾ വഴി തട്ടിപ്പിനിരയാകുന്ന ആളുകളുടെ എണ്ണം കൂടിയതോടെയാണ് ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ ആപ്പുകൾക്കും പ്രചാരണങ്ങൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.
ഇരട്ടി സന്തോഷം; ഒറ്റദിവസം തന്നെ അമ്മയ്‍ക്കും മകനും ഒരേ തുക ലോട്ടറിയടിച്ചു!
undefined