കട്ടപ്പനയിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ച് കബളിപ്പിച്ച് പലയിടങ്ങളിൽ നിന്നായി പണം തട്ടിയെടുത്തു.
ഇടുക്കി: കട്ടപ്പനയിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ച് കബളിപ്പിച്ച് പലയിടങ്ങളിൽ നിന്നായി പണം തട്ടിയെടുത്തു. നറുക്കെടുപ്പിൽ 5000 രൂപ ലഭിച്ച കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി തയ്യാറാക്കിയാണ് ഏജൻസികളിൽ നിന്നടക്കം മൂന്നംഗ സംഘം തട്ടിപ്പ് നടത്തിയത്. ഏജൻസികളുടെ പരാതിയിൽ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളിൽ ഫോട്ടോകോപ്പി സൃഷ്ടിച്ചശേഷം വിവിധ ഇടങ്ങളിലെ ഏജൻസിയിൽ എത്തി ലോട്ടറി അടിച്ചെന്ന് പറഞ്ഞ് പറ്റിച്ച് പണം കൈപ്പറ്റുകയായിരുന്നു. 4851 എന്ന നമ്പരിൽ അവസാനിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വിവിധ സീരിസുകൾ ആണ് തട്ടിപ്പു സംഘം നിർമ്മിച്ചത്. അതോടൊപ്പം കട്ടപ്പനയിലെ ഒരു ഏജൻസിയുടെ സീലും നിർമിച്ചെടുത്തായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ നിർമിച്ചെടുത്ത കള്ള ടിക്കറ്റുകൾ ഏജൻസികൾക്ക് പുറമെ ചെറുകിട വിൽപ്പനക്കാരുടെ അടുത്തും മാറിയിട്ടുണ്ടെന്നാണ് നിഗമനം.
undefined
തട്ടിപ്പ് നടത്തിയത് കട്ടപ്പനയിലും നെടുങ്കണ്ടത്തും
നിലവിൽ കട്ടപ്പനയിലെ രണ്ട് ഏജൻസികളിലും, നെടുങ്കണ്ടത്ത് ഒരു ഏജൻസിയിലും, തൂക്കുപാലത്ത് രണ്ട് ഏജൻസികളിലും ആണ് തട്ടിപ്പ് സംഘമെത്തി കബളിപ്പിച്ച് പണം തട്ടിയത്. സംഭവത്തിൽ വിവിധ മേഖലകളിലെ ഏജൻസികൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ നെടുംകണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ബാലഗ്രാം സ്വദേശി പറങ്കിത്തറ സുബിനെ ഏജൻസി ജീവനക്കാർ തിരിച്ചറിഞ്ഞു. ചുവന്ന സ്വിഫ്റ്റ് കാറിൽ എത്തിയ മൂവർ സംഘത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം