500 രൂപയുടെ തിരുവോണം ബമ്പറാണ് ഇയാൾ കൂട്ടത്തോടെ കൈക്കലാക്കി മുങ്ങാൻ ശ്രമിച്ചത്
പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി മോഷ്ടിച്ചയാൾ പിടിയിൽ. തിരുവില്വാമല സ്വദേശി മുബീബാണ് ഷൊർണൂർ പൊലീസിന്‍റെ പിടിയിലായത്. 500 രൂപയുടെ തിരുവോണം ബമ്പറാണ് ഇയാൾ കൂട്ടത്തോടെ കൈക്കലാക്കി മുങ്ങാൻ ശ്രമിച്ചത്. ബൈക്കെടുത്ത് മുങ്ങവെയാണ് ഇയാൾ പിടിയിലായത്.
ഭാഗ്യാന്വേഷികളെ തിരക്ക് കൂട്ടണ്ട! ഓണം ബമ്പർ വിൽപ്പന സമയം നീട്ടി, ഏറ്റവും പുതിയ അറിയിപ്പ്
undefined
സംഭവം ഇങ്ങനെ
കാഴ്ചക്ക് പരിമിതിയുള്ള അർജ്ജുനന്‍റെ ഒരേ ഒരു ജീവിതമാർഗമാണ് ലോട്ടറി വിൽപ്പന. കാഴ്ച പരിമിതിയെ അതിജീവിച്ച് ജീവിക്കാൻ ഉള്ള ഏക വഴി എന്നുതന്നെ പറയാം. ഈ പാവത്തിനെ പറ്റിച്ച് ലോട്ടറിയുമായി കടക്കാൻ ശ്രമിച്ചയാളാണ് ഷൊർണൂർ പൊലീസിന്‍റെ പിടിയിലായത്. ലോട്ടറി വാങ്ങാനെന്ന വ്യാജേന മുബീബ് അർജ്ജുനന്‍റെ അടുത്തെത്തി. 500 രൂപയുടെ ഓണം ബംബർ മാത്രമെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. ലോട്ടറി നോക്കുന്നതിനിടയിലാണ് 500 രൂപയുടെ ഏഴ് ടിക്കറ്റുകൾ മുബീബ് തട്ടിയെടുക്കാൻ ശ്രമിച്ചത്. പക്ഷെ അകക്കണ്ണിൽ അർജ്ജുനൻ അപകടം കണ്ടു. ബൈക്കെടുത്ത് പോകാൻ ശ്രമിച്ച മുബീബിനെ തനിക്ക് കഴിയുന്ന രീതിയിൽ പിടിച്ചു നിർത്തി ബഹളം വച്ചു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് മുബീബിനെ പിടികൂടിയതും പൊലീസിൽ ഏൽപ്പിച്ചതും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഓണം ബമ്പറുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി എന്നതാണ്. അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടുന്നത് പരിഗണിച്ചാണ് വിൽപ്പന സമയം നീട്ടിയത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിൻ - സബ്ഏജൻസികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലോട്ടറി ഓഫീസർ അറിയിച്ചു. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുവോണം ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡെല്ലാം ഭേദിച്ച് മുന്നേറുകയാണ്. നിലവിലെ കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.