കാരണം റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നത്.
തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. കൃത്യമായി പറഞ്ഞാൽ നാല് ദിവസം. സെപ്റ്റംബർ 20 ബുധനാഴ്ച തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആർക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളക്കര.
എന്നാൽ ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 67.31 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അതും അൻപത്തി ഒന്ന് ദിവസങ്ങൾ കൊണ്ട്. ഇങ്ങനെയാണ് വിൽപ്പന മുന്നേറുന്നതെങ്കിൽ നാല് ദിവസത്തിനുള്ളിൽ 75 ലക്ഷം ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് വിവരം. ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 67 ലക്ഷത്തോളം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാൻ കാരണമെന്ന് ഏജൻസിക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി 1,36,759 സമ്മാനങ്ങൾ ഇത്തവണ കൂടുതൽ ഉണ്ട്. ആകെ മൊത്തം 5,34,670 സമ്മാനം.
Kerala Lottery : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു
സമ്മാനഘടന ഇങ്ങനെ
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. (കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു)
മൂന്നാം സമ്മാനം: 50 ലക്ഷം വീതം 20 പേർക്ക്.
നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്
അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്
ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന നാല് അക്കങ്ങൾ)
ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന നാല് അക്കങ്ങൾ)
എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾ)
ഒൻപതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന നാല് അക്കങ്ങൾ)
സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവ)
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..