ഭാ​ഗ്യാന്വേഷികള്‍ കാത്തിരുന്ന ഓണം ബമ്പർ; ഇക്കൊല്ലവും ഒന്നാം സമ്മാനം 25 കോടി, വില 500 രൂപ

By Web Team  |  First Published Jul 29, 2024, 5:49 PM IST

കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഏക ബമ്പറാണ് തിരുവോണം ബമ്പർ.


തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ പ്രകാശനം ചെയ്യുന്നു. ജൂലൈ മുപ്പത്തി ഒന്നാം തിയതി ബുധനാഴ്ചയാണ് ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം നടക്കുക. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലചിത്ര താരം അര്‍ജുന്‍ അശോകന് നല്‍കിയാകും ടിക്കറ്റ് പ്രകാശനം ചെയ്യുക. അന്നെദിവസം മൺസൂൺ ബമ്പർ നറുക്കെടുപ്പും നടക്കും. 

25 കോടി രൂപയാണ് ഇക്കുറിയും തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍.സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. 

Latest Videos

undefined

ബിആര്‍ 99 ഓണം ബമ്പര്‍ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഏക ബമ്പറാണ് തിരുവോണം ബമ്പർ. 2022ൽ ആയിരുന്നു 25 കോടി ഒന്നാം സമ്മാനമായി നൽകാൻ തുടങ്ങിയത്. തിരുവനന്തപുരം സ്വ​​ദേശിയായ അനൂപ് ആയിരുന്നു ആദ്യത്തെ ഭാ​ഗ്യശാലി. 

Kerala Lottery : ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? ഏത് ജില്ലയിൽ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, പത്ത് കോടി രൂപയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ ഇനി ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ലോട്ടറി ഷോപ്പുകളിൽ മികച്ച വിൽപ്പനയാണ് ബമ്പറിന് നടക്കുന്നത്. ഇതിൽ കൂടുതലും ഷെയറിട്ട് ലോട്ടറി എടുക്കുന്നവരാണെന്ന് കച്ചവടക്കാർ പറയുന്നു. 250 രൂപയാണ് മൺസൂൺ ബമ്പറിന്റെ ടിക്കറ്റ് വില. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!