പോയാൽ 300, അടിച്ചാൽ 12 കോടി! ഇക്കുറി കോടിപതികളും ലക്ഷാധിപതികളും കൂടും; 'പൂജ' ഭാഗ്യം ആർക്ക്? ഉച്ചക്ക് അറിയാം

By Web Team  |  First Published Nov 22, 2023, 1:33 AM IST

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്


തിരുവനന്തപുരം: പോയാൽ 300, അടിച്ചാൽ 12 കോടി എന്ന് കരുതി ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്ന ഇത്തവണത്തെ പൂജ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സമ്മാനഘടനയിലും ടിക്കറ്റ് വിലയിലുമടക്കം മാറ്റം വരുത്തിയാണ് പൂജ ബമ്പർ ഇക്കുറി എത്തിയത്. പൂജ ബമ്പറിന്‍റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയും ടിക്കറ്റ് വിലയുമാണ് ഇക്കുറി. ഒന്നാം സമ്മാനമായ 12 കോടി നേടുന്നയാൾക്ക് പുറമെ മറ്റ് പലർക്കും കോടിശ്വരൻമാരാകാം എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ലക്ഷാധിപതികളുടെ എണ്ണവും ഇക്കുറി വർധിക്കുമെന്നതിനാൽ ടിക്കറ്റ് സ്വന്തമാക്കാൻ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

ശ്രദ്ധക്ക്! ഇന്നും നാളെയും കേരളത്തിൽ അതിശക്ത മഴക്ക് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ ജില്ലകളിൽ പ്രഖ്യാപിച്ചു

Latest Videos

ഇത്തവണത്തെ മാറ്റം

കഴിഞ്ഞ വർഷം പത്ത് കോടി ആയിരുന്നു ഒന്നാം സമ്മാനമെങ്കിൽ ഇത്തവണ അത് 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്) ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നു.

സമ്മാനഘടനയ്ക്ക് ഒപ്പം തന്നെ ടിക്കറ്റ് വിലയിലും മാറ്റം വന്നിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഇത് 250 രൂപ ആയിരുന്നു. വില കൂടിയതോടെ ഷെയർ ഇട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ട്. ഒപ്പം ഭാഗ്യാന്വേഷികളുടെ എണ്ണത്തിലും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!