Pooja Bumper Lottery 2021|ആര്‍ക്കാകും അഞ്ച് കോടി? പൂജാ ബമ്പർ BR- 82 നറുക്കെടുപ്പ് നാളെ

By Web Team  |  First Published Nov 20, 2021, 4:26 PM IST

കഴിഞ്ഞ വർഷം NA 399409 എന്ന നമ്പറിനായിരുന്നു പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം.


തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ(Kerala lottery result) പൂജാ ബമ്പർ BR- 82 നറുക്കെടുപ്പ് നാളെ(Pooja Bumper BR 82). ഉച്ച കഴിഞ്ഞ് 2 മണിക്കാകും നറുക്കെടുപ്പ് നടക്കുക. നിലവിൽ 37 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുളളത്. ഇതിൽ 35ലക്ഷത്തോളം ടിക്കറ്റുകള് വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 

സെപ്റ്റംബർ 20 മുതലായിരുന്നു പൂജ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപയാണ് ടിക്കറ്റ് വില. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പ‍ര്‍ ഭാഗ്യക്കുറി ലഭ്യമാണ്. 

Latest Videos

undefined

പൂജാ ബമ്പർ സമ്മാന തുകകൾ

ഒന്നാം സമ്മാം: 5 കോടി (50000000/-)
രണ്ടാം സമ്മാനം: 10 ലക്ഷം (1000000/-)
മൂന്നാം സമ്മാനം: 5 ലക്ഷം (500000/-)
നാലാം സമ്മാനം: 1 ലക്ഷം(100000/-)
അഞ്ചാം സമ്മാനം: 5000/-
ആറാം സമ്മാനം: 2000/-
ഏഴാം സമ്മാനം: 1000/-
എട്ടാം സമ്മാനം: 500/-
സമാശ്വാസ സമ്മാനം: 1ലക്ഷം (100000/-)

കഴിഞ്ഞ വർഷം NA 399409 എന്ന നമ്പറിനായിരുന്നു പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. കഴിഞ്ഞ തവണ ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽനിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചിരുന്നു.

Read Also: Pooja Bumper Lottery 2021|പൂജാ ബമ്പർ BR 82; ഇതുവരെ വിറ്റത് 35 ലക്ഷത്തോളം ടിക്കറ്റുകള്‍, നറുക്കെടുപ്പ് 21ന്

click me!