മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ വിജയികള്‍.
തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുത്തു. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുമാണ് സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. ശ്യാം ശശി എന്ന ഏജന്‍റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. MA 425569, MB 292459, MC 322078, MD 159426, ME 224661 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. MA 668032, MB 592349, MC 136004, MD 421823, ME 158166 എന്നിവയാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍.
പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു. അതേസമയം, ഭാഗ്യശാലി രംഗത്ത് എത്തുമോ എന്ന കാര്യത്തില്‍ സംശയമാണ്. 25 കോടി അടിച്ച തിരുവോണം ബമ്പര്‍ ജേതാവ് അനൂപിന്‍റെ ബുദ്ധിമുട്ട് വാര്‍ത്ത ആയതിന് പിന്നാലെ ഉള്ള ഒരു ലോട്ടറിയുടെയും വിജയി രംഗത്ത് വന്നിട്ടില്ല. വന്നാല്‍ തന്നെയും അവരുടെ പേരും വിവരവും അധികൃതരും ജേതാക്കളും പുറത്തറിയിക്കാറുമില്ല. അതുകൊണ്ട് തന്നെ ഈ മണ്‍സൂണ്‍ ബമ്പര്‍ വിജയി പൊതുവേദിയില്‍ എത്തുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
undefined
Kerala Lottery Monsoon Bumper: മൺസൂൺ ബമ്പർ നറുക്കെടുപ്പ്; 10 കോടി നേടിയ ഭാഗ്യ നമ്പർ ഇതാണ്..
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ വിജയികള്‍. പതിനൊന്ന് പേര്‍ ചേര്‍ന്നായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. MB 200261 എന്ന നമ്പറിന് ആയിരുന്നു ഒന്നാം സമ്മാനം. പത്ത് കോടി ആയിരുന്നു അന്നും ഒന്നാം സമ്മാനം. 250 രൂപ തന്നെയായിരുന്നു ടിക്കറ്റ് വിലയും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..