മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ നിന്നുള്ള ഏജൻസിയാണ് ഭാരത്.
തിരുവനന്തപുരം: പന്ത്രണ്ട് കോടിയുടെ ഭാഗ്യശാലി ആര് ? ഈ ചോദ്യമാണ് ഇപ്പോൾ കേരളക്കരയിൽ മുഴങ്ങി കേൾക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നത്. JC 253199 എന്ന നമ്പറിനാണ് 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. എന്നാൽ ആരാണ് ആ ഭാഗ്യവാൻ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൂജാ ബമ്പർ സംസാരം കൊഴുക്കുന്നതിനിടെ എത്ര രൂപ ആകും ഭാഗ്യവാന് ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പലരും.
ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുന്നത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. ഇത് കുറച്ചുള്ള ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി പോകും. അതായത്, ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനായി പോകും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി ഏഴ് കോടിയോളം രൂപയാകും സമ്മാനാർഹന് ലഭിക്കുക.
അടിച്ചു മോനേ.., ഇതാ 12 കോടിയുടെ ഭാഗ്യ നമ്പർ; പൂജാ ബമ്പർ ഫലം എത്തി
അതേസമയം, ഇത്തവണ നാല്പത് ലക്ഷം പൂജാ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ മുപ്പത്തി ഒൻപത് ലക്ഷത്തി ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറ് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഈ ടിക്കറ്റ് എണ്ണവും ടിക്കറ്റ് വിലയായ 300 രൂപയും ഗുണിച്ച് കിട്ടുന്ന തുകയാണ് സർക്കാരിലേക്ക് പോകുക. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിന് ലഭിക്കുന്നത്.
കൺഫ്യൂഷനടിച്ച് ഏജന്റ്; 12 കോടി കാസർകോട്ടല്ലേ ? കണ്ണൂരോ എറണാകുളത്തോ, അതോ കർണാടകത്തിലേക്കോ !
അതേസമയം, മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ നിന്നുള്ള ഏജൻസിയാണ് ഭാരത്. തങ്ങളുടെ ഏജൻസിയിൽ നിന്നും കേരളമൊട്ടാകെ വിറ്റത് 25000ടിക്കറ്റുകളാണെന്ന് മേരിക്കുട്ടിയുടെ ഭര്‍ത്താവ് ജോജോ ജോസഫ് പറഞ്ഞിരുന്നു. ഇതിൽ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം.