ഒരാഴ്ച 70 ടിക്കറ്റുകൾ വരെ എടുത്തിട്ടുള്ള സോമരാജന് ആദ്യമായാണ് ഒന്നാം സമ്മാനം അടിക്കുന്നത്. 5000 രൂപ വരെയുള്ള സമ്മാനങ്ങൾ നിരവധി തവണ തനിക്ക് ലഭിച്ചിട്ടുള്ളതായി സോമരാജൻ പറഞ്ഞു.
ചാരുംമൂട്: കാരുണ്യ പ്ലസ് ലോട്ടറിയുടെ ഈ ആഴ്ചത്തെ ഒന്നാം സമ്മാനം താമരക്കുളം സ്വദേശിക്ക് ലഭിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. താമരക്കുളത്തെ തന്നെ സൗഭാഗ്യ ലക്കി സെന്ററിൽ നിന്നും ടിക്കറ്റെടുത്ത സ്ഥലവാസിയായ താമരക്കുളം രാജാലയത്തിൽ സോമരാജനാണ് ഭാഗ്യവാൻ. വീടുകൾക്കുള്ള തടിപ്പണികൾ ചെയ്യുന്ന സോമരാജൻ സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമെടുത്ത ടിക്കറ്റുമായി ഇന്നാണ് സമീപത്തുള്ള ചത്തിയറ സ്വദേശിയായ അജയൻ നായരുടെ സൗഭാഗ്യ ലക്കി സെന്ററിലെത്തിയത്.
കയ്യിലുളള ടിക്കറ്റിന്റെ റിസൽട്ട് അറിയാനും പുതിയ ടിക്കറ്റ് വാങ്ങാനുമായെത്തിയ സോമരാജന് ഒന്നാം സമ്മാനം ലഭിച്ചത് വിശ്വസിക്കാനായില്ല. PG 853989 നമ്പരിലുള്ള ടിക്കറ്റിനായിരുന്നു സമ്മാനം ലഭിച്ചത്. ഒറ്റത്തവണ ഒന്നിലധികം ടിക്കറ്റെടുക്കുന്ന സോമരാജൻ ബുധനാഴ്ച ഒറ്റ ടിക്കറ്റാണ് വാങ്ങിയത്. ഇതിന് സമ്മാനവും ലഭിച്ചു. ഒരാഴ്ച 70 ടിക്കറ്റുകൾ വരെ എടുത്തിട്ടുള്ള സോമരാജന് ആദ്യമായാണ് ഒന്നാം സമ്മാനം അടിക്കുന്നത്. 5000 രൂപ വരെയുള്ള സമ്മാനങ്ങൾ നിരവധി തവണ തനിക്ക് ലഭിച്ചിട്ടുള്ളതായി സോമരാജൻ പറഞ്ഞു.
undefined
താമരക്കുളം ഗവ. ആയുർവ്വേദ ആശുപത്രിയിലെ ജീവനക്കാരിയായ പൊന്നമ്മയാണ് ഭാര്യ. ദുബൈയിലുള്ള മകൻ അനുരാജ്, മകൾ ആശ രാജ് മരുമക്കൾ എന്നിവരെ ലോട്ടറിയടിച്ച വിവരം അറിയിച്ചതായും കുടുംബാഗങ്ങളുടെ അഭിപ്രായപ്രകാരം മുന്നോട്ടു നീങ്ങാനാണ് തീരുമാനമെന്നും സോമരാജൻ പറഞ്ഞു. അജയൻ നായർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് നറുക്കെടുപ്പ് നടന്ന വ്യാഴാഴ്ചതന്നെ അറിഞ്ഞിരുന്നെങ്കിലും ഭാഗ്യവാൻ ആരെന്ന് അറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയാണ് സോമരാജനാണ് ഒന്നാം സമ്മാനമെന്നറിയുന്നത്. 11 വർഷമായി ലോട്ടറി ഏജൻസി നടത്തുന്നെങ്കിലും ആദ്യമായാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും മറ്റ് സമ്മാനങ്ങൾ നിരവധി തവന്ന ലഭിച്ചിട്ടുണ്ടെന്നും അജയൻ നായർ പറഞ്ഞു.
Read More : 70 ലക്ഷം ഈ നമ്പറിന് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Read More : സ്വർണ്ണം ശരീരത്തിലൊളിപ്പിച്ചു, കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി; നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ