കോഴിക്കോട്ട് 7 തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍

By Web Team  |  First Published Jun 8, 2020, 4:43 PM IST

നാല് തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോൺ പട്ടികയില്‍ ശേഷിക്കുന്നത്. തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളാണ് പട്ടികയില്‍ ഉള്ളത്. 


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ കൊവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവു ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.  

നാല് തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോൺ പട്ടികയില്‍ ശേഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളാണ് പട്ടികയില്‍ ശേഷിക്കുന്നത്. ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരും എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Latest Videos

click me!