Kerala Lottery Result: ആർക്കാകും 75 ലക്ഷം? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published Sep 19, 2022, 10:26 AM IST
Highlights

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ​തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്. 

Latest Videos

അതേസമയം, ഞായറാഴ്ച നറുക്കെടുത്ത തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം TJ 750605 എന്ന നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരത്തെ പഴവങ്ങാടിയിൽ  വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ സമ്മാനം. ശ്രീ വരാഹം  സ്വദേശി അനൂപ് ആണ് വിജയി. TG 270912  എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. കോട്ടയത്ത്‌ ആണ് ഈ ടിക്കറ്റ് വിറ്റത്. മീനാക്ഷി ലോട്ടറി ഏജൻസിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഈ വർഷത്തെ പൂജാ ബമ്പർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിട്ടുണ്ട്. 10 കോടി ആണ് ഒന്നാം സമ്മാനം. മുൻ വർഷങ്ങളിൽ  ഇത് 5കോടി ആയിരുന്നു.

Read More : 'ഇപ്പോള്‍ എല്ലാവരും നല്ല സ്നേഹത്തിലാണ്, ഇനിയത് മാറും', ഓണം ബമ്പര്‍ അടിച്ച അനൂപ് പറയുന്നു

click me!