കഴിഞ്ഞ വര്‍ഷം S E 222282 എന്ന നമ്പറിനായിരുന്നു സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 10 കോടിയാണ് ഒന്നാം സമ്മാനം. അവസാനഘട്ടത്തിൽ ലോട്ടറി എടുക്കാനുള്ള തത്രപ്പാടിലാണ് ഭാഗ്യന്വേഷികളിൽ. പല ഷോപ്പുകളിലും ചെറിയ തോതിൽ തിരക്കുകൾ അനുഭവപ്പെടുന്നുണ്ട്.
രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം S E 222282 എന്ന നമ്പറിനായിരുന്നു സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. ആസാം സ്വദേശിയായ ആൽബർട്ട് ടിഗ ആയിരുന്നു ആ ഭാഗ്യശാലി. പത്ത് കോടിയായിരുന്നു അന്നും ഒന്നാം സമ്മാനം. സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായി ആയിരുന്നു ആൽബർട്ട്. ആലുവയില്‍ വച്ചെടുത്ത ടിക്കറ്റിന് ആയിരുന്നു സമ്മാനം.
Kerala Lottery: 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
അതേസമയം, ക്രിസ്മസ്- പുതുവത്സര ബമ്പർ ആണ് അടുത്തിടെ കഴിഞ്ഞത്. 20 കോടി ആയിരുന്നു ഒന്നാം സമ്മാനം. പാലക്കാട്ടെ വിൻ സ്റ്റാർ എന്ന ലോട്ടറി ഏജൻസി തിരുവനന്തപുരത്തെ സബ് ഏജന്റിന് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനവും 20 കോടി ആയിരുന്നു. അടുത്തതായി വരാനിരിക്കുന്നത് വിഷു ബമ്പർ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..